ബഹ്റൈനില്‍ 181 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 104 പേര് പ്രവാസികളാണ്. 69 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും 8 പേര്‍ക്ക് യാത്രയിലൂടെയുമാണ് രോഗം പകര്‍ന്നത്.
നിലവില്‍ 1530 പേരാണ് ചികിത്സയില്‍ കഴിയുന്നത്. പുതുതായി 188 പേര് സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 84017 ആയി ഉയര്‍ന്നു.