രാജ്യത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ ദേശീയ പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് രാജ്യത്ത് ദേശീയ പണിമുടക്ക് നടക്കുന്നത്.
പണിമുടക്കിനെ തുടർന്ന് എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
കേന്ദ്രസര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളാണ് എന്ന് ആരോപിച്ച് ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റിവെച്ചത്. പണിമുടക്കില്‍ പത്ത് ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി
സംഘടനയും അണിചേരുമെന്നും സംസ്ഥാനത്തെ ഒന്നര കോടിയിലേറെ ജനങ്ങള്‍ ഇതില്‍ പങ്കാളികളാകുമെന്നും സംയുക്ത സമരസമിതി അറിയിപ്പ് നല്‍കി.
പണിമുടക്കില്‍ വ്യാപാരമേഖലയിലെ തൊഴിലാളികളും അണിചേരുന്നതിനാല്‍ കടകമ്ബോളങ്ങള്‍ അടഞ്ഞുകിടക്കും. പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. പണിമുടക്കില്‍ നിന്ന് ടൂറിസം മേഖല, പാല്‍ പത്ര വിതരണം, ആശുപത്രി എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY