Breaking News

ഇന്ത്യന്‍ കുടുംബങ്ങളിലെ ശീലങ്ങള്‍ മാറി; ഫ്ളിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത് ഈ അഞ്ച് സാധനങ്ങള്‍ക്ക്…

അടുത്തകാലത്തായി ജനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന സാധനങ്ങള്‍ വാങ്ങുന്നതിന് ഏറെ താത്പര്യമാണ് കാണിക്കുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ ആളുകള്‍ വാങ്ങുന്ന വീട്ടുപകരണങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ട്.

കമ്ബനി നല്‍കുന്ന വിവരപ്രകാരം വാട്ടര്‍ പ്യൂരിഫയറുകള്‍, വാക്വം ക്ലീനര്‍, ജ്യൂസര്‍ മിക്സര്‍, ഗ്രൈന്‍ഡറുകള്‍, മൈക്രോവേവ് എന്നീ ചെറു വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനാണ് ഇപ്പോള്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ ശ്രദ്ധ നല്‍കുന്നത്. ഈ വര്‍ഷം ഇവയുടെ ആവശ്യം 25ശതമാനം വര്‍ദ്ധിച്ചതായും കമ്ബനി അവകാശപ്പെടുന്നു.

തിരക്കേറിയ നഗര ജീവിതശൈലി, അണുകുടുംബങ്ങളുടെ എണ്ണത്തിലെ വര്‍ധന, കുറഞ്ഞ സമയത്തിനുള്ളില്‍ ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് ഒരു കാലത്ത് അനാവശ്യമെന്ന് കരുതിയിരുന്ന ഈ ഉപകരണങ്ങളിലേക്ക് കണ്ണ് പതിയാന്‍ കാരണം.

ഇതിനൊപ്പം ഈ ഉപകരണങ്ങളില്‍ അടുത്തിടെ നിര്‍മ്മാതാക്കള്‍ വരുത്തിയ സാങ്കേതിക മെച്ചപ്പെടുത്തലുകളും ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പഴയ ഉല്‍പ്പന്നം പുതിയതിലേക്ക് മാറ്റാനും ആളുകള്‍ താത്പര്യപ്പെടുന്നതും വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നു.

About NEWS22 EDITOR

Check Also

കോൺഗ്രസിനെ തകർക്കാൻ ആർക്കും കഴിയില്ല: കൊടുക്കുന്നിൽ സുരേഷ് എം.പി.

പൂർവാധികം ശക്തിയോടെ കോൺഗ്രസ് ലോകസഭ തെരഞ്ഞെടുപ്പിൽ തിരിച്ചുവരുമെന്ന് കൊടുക്കുന്ന സുരേഷ് എംപി. 4 സംസ്ഥാനങ്ങളുടെ ജനവിധിയിൽ കോൺഗ്രസ് പ്രതീക്ഷിച്ചത് പോലെ …