Breaking News

ബുര്‍വി ; ന്യൂനമര്‍ദ്ദം നാളെ അതിശക്തമാകും; ആശങ്കയോടെ കേരളം; നാലു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് ; ഡിസംബര്‍ രണ്ടും മൂന്നും അതിനിര്‍ണായകം…

ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തം മാറും മുന്‍പ് കേരള തീരത്തിനു ഭീഷണിയായി മറ്റൊരു ചുഴലിക്കാറ്റിന് സാധ്യത. നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ബുര്‍വി എന്നു പേരിട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം മൂന്നു ദിവസത്തിനുള്ളില്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് സൂചന. നാളെ ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ആദ്യഘട്ടത്തില്‍ കേരളത്തിനു ഭീഷണിയില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, പുതിയ പ്രചവനങ്ങള്‍ പ്രകാരം ചുഴലിക്കാറ്റിന്റെ ദിശ കൃത്യമായി നിര്‍വചിക്കാന്‍ സാധിക്കാനാകില്ല.

കാലാവസ്ഥ വിദഗ്ധരുടെ പഠന പ്രകാരം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനര്‍മദം ചുഴലിക്കാറ്റായി മാറി ഒഡിഷ, ആന്ധ്ര തീരങ്ങള്‍ക്ക് സമീപത്തു കൂടി കടന്നു പോകുമെന്നാണ്.

എന്നാല്‍, അന്തരീക്ഷ മര്‍ദത്തിന്റെ ഫലമായി ദിശമാറിയാല്‍ അതു കേരളത്തിനു ഭീഷണിയാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇപ്പോള്‍ ഭീഷണിയില്ലാത്ത പാത അല്ലെങ്കില്‍ മറ്റു രണ്ടു പാതകളും കേരളത്തിന്റെ തെക്കന്‍മേഖലയെ ബാധിക്കും.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് അറബിക്കടലിലേക്ക് ചുഴലിക്കാറ്റ് കടക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ അതു തെക്കന്‍കേരളത്തിലൂടെയാകും. അതിലും വലിയ ഭീഷണിയായി മാറും കേരളത്തിലെ തീരപ്രദേശത്തു കൂടി കാറ്റിന്റെ ഗതി മാറിയാല്‍.

അത്തരത്തിലുണ്ടായാല്‍ അത് മറ്റൊരു ഓഖിക്ക് സമാനമാകുമെന്നാണ് റിപ്പോര്‍ട്ട്. ഡിസെബര്‍ രണ്ട്, മൂന്ന് തീയതികളില്‍ മാത്രമേ ബുര്‍വിയുടെ കൃത്യമായ ഗതി മനസിലാക്കാന്‍ സാധിക്കൂ.

അതേസമയം, ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും രണ്ടിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിയും ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …