സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് (ശനിയാഴ്ച) പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 360 രൂപയാണ്.
ഇതോടെ പവന് 36,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,500 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്ത്യന്‍ രൂപ കരുത്താര്‍ജിച്ചതും ഡോളര്‍ വിലയിടിഞ്ഞതുമാണു ഇന്നു സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു സംസ്ഥാനത്ത് ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.