Breaking News

വ്യാജ കൊവിഡ് നെഗറ്റീവ് റിപ്പോർട്ടുകൾ നൽകിയ സംഭവം; ഡോക്ടർ ഉൾപ്പെട്ട സംഘം പിടിയിൽ…

വ്യാജ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ നല്‍കിയ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്‍തിരുന്ന ഒരു ഡോക്ടര്‍

ഉള്‍പ്പെട്ട നാലംഗ സംഘമാണ് വ്യാജ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വില്‍പന നടത്തിയത്. പിടിയിലായവരില്‍ മൂന്ന് പേര്‍ ഈജിപ്‍തുകാരും ഒരാള്‍ സിറിയക്കാരനുമാണ് എന്നാണ് സൂചന. സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് പണം വാങ്ങി,

വ്യജ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു ഇവരുടെ പതിവ് രീതി. 1.20 ലക്ഷം റിയാല്‍ ഇത്തരത്തില്‍ പ്രതികള്‍ സമ്ബാദിച്ചിരുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …