ദേശീയപാതയില്‍ ആംബുലന്‍സ് കൊക്കയിലേക്ക് മറിഞ്ഞു. രോഗികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്ക്. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപമാണ് അപകടം നടന്നത്.
അടിമാലി കൂറത്തിക്കുടി ആദിവാസി കോളനിയില്‍ താമസക്കാരായ സന്തോഷ്, അന്നമ്മ, റാണി, സനീഷ്, ബിജു, വേലിയാംപാറകുടിയിലെ മിനി, പത്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ച ഒരുമണിയോടെ താലൂക്ക്ആശുപത്രിയില്നിന്ന് റഫര്‍ ചെയ്ത രോഗികളുമായി കോട്ടയത്തേക്ക് പോകുംവഴി ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം ദേശീയപാതയുടെ വിസ്താരം കുറഞ്ഞ ഭാഗത്തുെവച്ചായിരുന്നു അപകടം.
ഇതുവഴിവന്ന വാഹനത്തിലെ യാത്രക്കാരും അടിമാലി അഗ്നിരക്ഷാ സേന വിഭാഗവും പൊലീസും എത്തി അപകടത്തില്‍പെട്ടവരെ അടിമാലി താലൂക്ക്ആശുപത്രിയില്‍ എത്തിച്ചു. ആംബുലന്‍സ് പാതയോരത്തുനിന്ന് 50 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് കുത്തനെ പതിക്കുകയാണുണ്ടായത്.