Breaking News

‘വെല്‍ ഡണ്‍ ടീം ഇന്ത്യ’ വാട്ട് എ പെര്‍ഫോമന്‍സ്’; ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍…

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി ദുല്‍ഖര്‍ സല്‍മാന്‍. “മൂന്ന് പതിറ്റാണ്ടുകളിലെ ചരിത്രം തകര്‍ത്തു എന്നത് ഒരു ശരാശരി കാര്യമല്ല.

വെല്‍ ഡണ്‍ ടീം ഇന്ത്യ. എന്തൊരു പ്രകടനം!! ഇത് കാത്തുസൂക്ഷിക്കുക”,ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്തുകൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഏറെക്കുറെ അപ്രതീക്ഷിത

വിജയമാണ് അജിങ്ക്യ രഹാനെയും സംഘവും സ്വന്തം പേരിലാക്കിയത്. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പര 2-1നാണ് ഇന്ത്യ വിജയിച്ചത്. നാലാം ടെസ്റ്റിന്‍റെ അവസാനദിനം ഗില്‍, പൂജാര, പന്ത് എന്നിവരുടെ ബാറ്റിംഗ് ആണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്കോര്‍: ഓസ്ട്രേലിയ 369, 294. ഇന്ത്യ 336, 329-7.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …