Breaking News

രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍…

രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍. കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചാണ് പരിപാടികള്‍ നടത്തുന്നത്. ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിശിഷ്ടാതിഥി ഇല്ലെന്നതും മറ്റൊരു പ്രത്യേകതയാണ്.

50 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് വിശിഷ്ടാതിഥി പങ്കെടുക്കാതിരിക്കുന്നത്. രാവിലെ ഒമ്ബതിന് പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധ സ്മാരകത്തില്‍ ആദരവര്‍പ്പിച്ചു. 9:50ന് പരേഡ് ആരംഭിച്ചു.

32 നിശ്ചലദൃശ്യങ്ങളുണ്ട്. കേരളമുള്‍പ്പടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഒരുക്കുന്ന ടാബ്ലോ പരിപാടിയുടെ മാറ്റ് കൂട്ടും. 25,000 പേര്‍ക്ക് മാത്രമാണ് പരേഡ് കാണാന്‍ അനുമതി.

4000ഓളം പൊതുജനങ്ങള്‍ക്ക് മാത്രമാണ് ഇത്തവണ പാസ് അനുവദിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ വിജയ് ചൗക്കില്‍ നിന്ന് ചെങ്കോട്ട വരെയായിരുന്നു പരേഡ് ഗ്രൗണ്ടെങ്കില്‍ ഇത്തവണ ഇന്ത്യ ഗേറ്റ് പരിസരത്തെ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ പരേഡ് അവസാനിക്കും.

ഈ വര്‍ഷത്തെ പരേഡില്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്നത് റാഫേല്‍ വിമാനങ്ങളാണ്. 2019 ല്‍ കേന്ദ്ര ഭരണ പ്രദേശമായി മാറിയ ലാഡാക്, തിക്സെ മോണാസ്ട്രിയുടെ ദൃശ്യവുമായി പരേഡില്‍ അണിനിരക്കും. ഇത് ആദ്യമായാണ് ലഡാക്കിന്റെ ദൃശ്യം പരേഡില്‍ അണിനിരക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …