Breaking News

കര്‍ഷകസമരം; ‘ജര്‍മനി ജൂതരെ കൂട്ട​ക്കൊലചെയ്യുമ്പോള്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടണ്ട എന്നുപറഞ്ഞാല്‍ എങ്ങനെയിരിക്കും’-കേന്ദ്ര സര്‍ക്കാറിനെതിരെ സന്ദീപ്​ ശര്‍മ…

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത്​ തുടരുന്ന കര്‍ഷക പ്രതിഷേധങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ്​ താരങ്ങള്‍ രംഗത്തെത്തിയിരിക്കവേ നിലപാട്​ വ്യക്തമാക്കി സണ്‍റൈസേഴ്​സ്​ ഹൈദരാബാദ്​ താരം സന്ദീപ്​ ശര്‍മ.

പോപ്​ ഗായിക രിഹാനയും പരിസ്ഥിതി പ്രക്ഷോഭങ്ങളിലൂടെ ലോകമെമ്ബാടും ശ്രദ്ധിക്കപ്പെട്ട ഗ്രെറ്റ തുന്‍ബെര്‍ഗും കര്‍ഷകസമരത്തിന്​ നല്‍കിയ പിന്തുണ നല്‍കിയതോ​െട ‘ഇന്ത്യ എഗെയ്​ന്​സ്റ്റ്​ പ്രൊപ്പഗണ്ട’ തലക്കെട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ കാമ്ബയിന്‍ ഒരുക്കിയിരുന്നു.

ക്രിക്കറ്റ്​ ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ കാമ്ബയിനില്‍ അണി​േചര്‍ന്ന്​ ഇന്ത്യയുടെ കാര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട എന്നുപറഞ്ഞിരുന്നു.
എന്നാല്‍ കാമ്ബയിനിനെ രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്യുന്ന കുറിപ്പ്​ സന്ദീപ്​ ശര്‍മ ട്വീറ്റ്​ ചെയ്​തു.

ഇതേ ലോജിക്​ പ്രകാരം ജര്‍മനി ജൂതരെ കൂട്ടക്കൊല ​ചെയ്യു​േമ്ബാ​ള്‍ പുറത്തുനിന്നുള്ളവര്‍ക്ക്​ ഇടപെടാന്‍ കഴിയുമോ?. പാകിസ്​താനില്‍ സിഖ്​, അഹ്​മദി, ഹിന്ദു, ക്രിസ്​ത്യന്‍ വിഭാഗങ്ങളെ പീഢിപ്പിക്കു​േമ്ബാള്‍ പുറത്തുനിന്നുള്ളവര്‍ക്ക്​ ഇടപെടാന്‍ സാധിക്കുമോ?.

ചൈന ഉയ്​ഗൂര്‍ മുസ്​ലിംകള്‍ക്കെതിരെ സ്വീകരിക്കുന്നതിനെതിരെ ഇടപെടാന്‍ സാധിക്കുമോ?.. തുടങ്ങിയ നിരവധി ഉദാഹരണങ്ങളടങ്ങിയ കുറിപ്പാണ്​ സന്ദീപ്​ ശര്‍മ പങ്കുവെച്ചത്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …