Breaking News

ദൃശ്യം 2 ; ട്രെയ്‌ലര്‍ റിലീസ് പ്രഖ്യാപനവുമായി മോഹന്‍ലാല്‍…

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ട്രെയ്‌ലര്‍ ഉടന്‍ തന്നെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ട്രെയ്‌ലര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു കൊണ്ട് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

ഫെബ്രുവരി എട്ടാം തിയതിയാവും ട്രെയ്‌ലര്‍ പ്രേക്ഷകരില്‍ എത്തുക. ശേഷം സിനിമയും ഇതേ മാസം തന്നെ പുറത്തിറങ്ങും എന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്.

കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

മലയാള സിനിമയില്‍ ആദ്യമായി സെറ്റിലെ എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.

ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യസിനിമ കൂടിയായിരുന്നു ദൃശ്യം 2. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …