Breaking News

ഓണ്‍ലൈന്‍ ചൂതാട്ടം; ഗെയിമുകള്‍ കളിച്ചാല്‍ രണ്ടു വര്‍ഷം പിഴ, 10,000 രൂപ പിഴ…

നിരവധി പേരുടെ ജീവനെടുക്കുകയും കുടുംബങ്ങളെ പെരുവഴിയിലാക്കുകയും ചെയ്​ത്​ കൗമാരക്കാരെയും യുവാക്കളെയും വലയിലാക്കുന്നത്​ തുടരുന്ന ഓണ്‍ലൈന്‍ ചൂതാട്ടത്തി​െനതിരെ നടപടി കടുപ്പിച്ച്‌​ തമിഴ്​നാട്​.

റമ്മി, പോക്കര്‍ തുടങ്ങി പല പേരുകളില്‍ വ്യാപകമായ പണംവെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവും ഓരോരുത്തര്‍ക്കും 10,000 രൂപ പിഴയും

നല്‍കാന്‍ തമിഴ്​നാട്​ സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്​ച ചേര്‍ന്ന തമിഴ്​നാട്​ നിയമസഭയാണ്​ നിയമത്തിന്​ അംഗീകാരം നല്‍കിയത്​. കമ്ബ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ വഴിയോ മറ്റു വാര്‍ത്താവിനിമയ

ഉപകരണങ്ങള്‍ വഴിയോ സംസ്​ഥാനത്ത്​ ആരും ഇത്തരം കളികളിലേര്‍പെടരുതെന്ന്​ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കളിക്ക്​ അവസരവും സൗകര്യവും ഒരുക്കുന്നതും ക്രിമിനല്‍ കുറ്റമാണ്​. കളി മാത്രമല്ല, മറ്റു തരത്തില്‍ ഇവയില്‍ ഏര്‍പെട്ടാലും ശിക്ഷിക്കപ്പെടും. പിടിക്കപ്പെടുന്നത്​ കമ്ബനിയാണെങ്കില്‍

ആ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും ഉദ്യോഗസ്​ഥരും കുടുങ്ങും. ലോട്ടറി ഓണ്‍ലൈന്‍ ചൂതാട്ടത്തി​െന്‍റ പരിധിയില്‍ വരില്ലെന്ന്​ അധികൃതര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …