ഗായകൻ എം.എസ്. നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് 16 വർഷമായി ചികിൽസയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ് എന്നീ കലാസിമിതികള്‍ക്കായി പാടിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ചിന്തകളോടുള്ള അടുപ്പം അദ്ദേത്തെ കെ.പി.എ.സിയില്‍ എത്തിച്ചു.
കെ.പി.എ.സിയില്‍ നിരവധി ജനപ്രിയ നാടക ഗാനങ്ങള്‍ക്ക് അദ്ദേഹം ശബ്ദം പകര്‍ന്നു. പിന്നീട് സിനിമയിലെത്തി. കെ.പി.എ.സിയില്‍ നിരവധി ജനപ്രിയ നാടക ഗാനങ്ങള്‍ക്ക് അദ്ദേഹം ശബ്ദം പകര്‍ന്നു. പിന്നീട് സിനിമയിലെത്തി.
ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളില്‍ പാടിയിട്ടുണ്ട്. നാലുതവണ ഏറ്റവും മികച്ച ഗായകനുള്ള മിനി സ്‌ക്രീൻ അവാർഡ്, കമുകറ ഫൗണ്ടേഷൻ പുരസ്‌കാരം, അബുദാബി മലയാളി സമാജ അവാർഡ്, 1997-ലെ കേരള സംഗീത നാടക അക്കാദമി അവാർഡ് എന്നിവ നസീമിനെ തേടിയെത്തിയ അംഗീകാരങ്ങളിൽ ചിലതു മാത്രമാണ്. ഭാര്യ: ഷാഹിദ, മക്കൾ: നാദിയ, ഗീത്.