സ്ത്രീവേഷത്തിലെത്തി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ചാശ്രമം നടത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഹൈവേയിലാണ് സംഭവം.
വാഹനങ്ങള്‍ തട്ടിയെടുത്ത് യാത്രക്കാരില്‍ പണം കവരാനുള്ള ശ്രമത്തിനിടേയാണ് പ്രതികള്‍ പിടിയിലായത്. വഴിയില്‍ കുടുങ്ങിയതായി തെറ്റിദ്ധരിപ്പിച്ച് സ്ത്രീവേഷം ധരിച്ചവര്‍ റോഡരികില്‍
നിന്ന് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നെന്ന് യാത്രക്കാരന്‍ പറയുന്നത്. അര്‍ദ്ധരാത്രിയിലാണ് സംഭവം. പട്രോളിങ്ങിനിടെ റാണാഘട്ട് പോലിസ് പരിതിയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY