Breaking News

കേരളത്തിൽ കോവിഡ് വാക്‌സിന്‍ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു…

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടത്തിന് തുടക്കമായി. പൊലീസ്, റവന്യൂ ജീവനക്കാര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വാക്‌സിന്‍ സ്വീകരിച്ചു.

നാലു ദിവസം കൊണ്ടു പൊലീസുകാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് പൂര്‍ത്തിയാക്കുമെന്ന് ഡിജിപി പറഞ്ഞു. കഴിഞ്ഞ ദിവസം വരെ 78000 സേനാ വിഭാഗം ജീവനക്കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

‘തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കാന്‍ നാണമില്ലേ?’ പ്രതികരണവുമായി പാര്‍വതി…Read more

ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം, ജില്ലാ കളക്ടര്‍ നവജ്യോത് ഖോസെ എന്നിവര്‍ വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ സംബന്ധിച്ച്‌ ആശങ്ക വേണ്ടെന്ന് കളക്ടര്‍ നവജ്യോത് ഖോസെ പറഞ്ഞു.

കൊവിഷീല്‍ഡ് വാക്‌സിനാണ് സംസ്ഥാനത്ത് നല്‍കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ആദ്യ രണ്ടു ദിവസങ്ങളില്‍ ചെറിയ ജലദോഷമുണ്ടാകും. വാക്‌സിന്‍ നല്‍കുന്നതിന്റെ മൂന്നാംഘട്ടം മാര്‍ച്ചില്‍ തുടങ്ങും. 50 വയസു കഴിഞ്ഞവര്‍ക്കാണ് മൂന്നാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …