അരുണാചല്‍പ്രദേശില്‍ അനീനി ജില്ലയിലെ വനമേഖലയിലുണ്ടായ കാട്ടുതീ അണയ്ക്കാന്‍ ഇന്ത്യന്‍ സൈന്യം ശ്രമം ആരംഭിച്ചു. കൊയ്‌ലാ ബസ്തി മേഖലയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ അണയ്ക്കുന്നതിന് വേണ്ടിയാണ് സൈന്യം പരിശ്രമം ആരംഭിച്ചത്.
ജില്ലാ ഭരണകൂടത്തിന് അടിയന്തര സഹായം നല്‍കാനാണ് ഇന്ത്യന്‍ സൈന്യം രംഗത്തെത്തിയത്. ഫെബ്രുവരി 11 വൈകുന്നേരത്തോടെയാണ് കൊയ്‌ലാബസ്തി വനമേഖലയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്.
തുടര്‍ന്ന് തീ പര്‍വ്വത മേഖലകളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. സ്പീര്‍ കോര്‍പ്പ്‌സിനെയാണ് തീ നിയന്ത്രണ വിധേയമാക്കാനായി പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട
പ്രയ്ത്‌നത്തിന്റെ ഫലമായി തീ നിയന്ത്രണ വിധേയമാക്കാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്. പൂര്‍ണ്ണമായും തീ അണക്കാന്‍ കഴിഞ്ഞില്ലെങ്കിലും സൈന്യത്തിന്റെ അടിയന്തര ഇടപെടലിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്.