Breaking News

ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ കേസ്..

ദലിത് സമൂഹത്തിനെതിരായ അപമാനകരവും അനാദരവുള്ളതുമായ പരാമര്‍ശം, ഇന്‍സ്റ്റാഗ്രാം ലൈവ് ചാറ്റിനിടെ നടത്തിയതിന് ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്.

ഞായറാഴ്ച യുവരാജ് സിങ്ങിനെതിരെ ഹിസാറിലെ ഹന്‍സി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാതി അധിക്ഷേപ പരാമര്‍ശത്തിന് ക്രിക്കറ്റ് താരത്തിനെതിരെ പോലീസില്‍

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വീണ്ടും സ്‌ഫോടനം: ഒന്‍പത് പേരുടെ നില ഗുരുതരം…Read more 

പരാതി നല്‍കിയത് ഹിസാറില്‍ നിന്നുള്ള ഒരു അഭിഭാഷകനാണ്. എട്ടു മാസം മുമ്ബ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ എഫ് ഐ ആര്‍ ഇടാന്‍ പൊലീസ് തയ്യാറായത്.

യുവരാജ് ഈ ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയത് 2020 ജൂണില്‍ ഇന്ത്യാ ഓപ്പണര്‍ രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റാഗ്രാം തത്സമയ സെഷനിലാണ്. യുവരാജ് സിങ്ങിനെതിരെ പരാതി നല്‍കിയത് ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രാജന്‍ കല്‍സന്‍ ആണ്.

യുവരാജ് ജാതി അധിക്ഷേപം നടത്തിയത് തന്റെ മുന്‍ സഹതാരം യുശ്വേന്ദ്ര ചഹാലിനെ കുറിച്ച്‌ പരാമര്‍ശിക്കവെയാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …