സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്.
അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 71 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4046 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5193 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
കോഴിക്കോട് 638
എറണാകുളം 609
മലപ്പുറം 493
പത്തനംതിട്ട 492
കൊല്ലം 366
കോട്ടയം 361
തൃശൂര്‍ 346
തിരുവനന്തപുരം 300
ആലപ്പുഴ 251
കണ്ണൂര്‍ 211
കാസര്‍ഗോഡ് 176
വയനാട് 133
പാലക്കാട് 130
ഇടുക്കി 78
4184 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 279 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
കോഴിക്കോട് 618
എറണാകുളം 568
മലപ്പുറം 466
പത്തനംതിട്ട 433
കൊല്ലം 361
കോട്ടയം 345
തൃശൂര്‍ 338
തിരുവനന്തപുരം 215
ആലപ്പുഴ 243
കണ്ണൂര്‍ 170
കാസര്‍ഗോഡ് 163
വയനാട് 125
പാലക്കാട് 67
ഇടുക്കി 72
26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 5 വീതം, കണ്ണൂര്‍, കാസര്‍ഗോഡ് 4 വീതം, കൊല്ലം, പത്തനംതിട്ട 2 വീതം, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.