ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളിലെ ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷനില്ലാത്ത യാത്ര ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യത. ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസര്‍വേഷന്‍ മെയ് 31 വരെയാക്കി നിജപ്പെടുത്തി.
നിലവില്‍ ജൂണ്‍ ഒന്നുമുതല്‍ ജനറല്‍ കംപാര്‍ട്ട്മെന്റുകളില്‍ റിസര്‍വേഷന്‍ ലഭ്യമല്ല. ഇത് ജൂണ്‍ മുതല്‍ ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷന്‍ ഒഴിവാക്കി പൂര്‍വസ്ഥിതിയിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദൃശ്യം-2 വും ചോര്‍ന്നു; റിലീസിന് പിന്നാലെ വ്യാജപതിപ്പ് സോഷ്യൽമീഡിയയിൽ…Read more
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും റെയില്‍വേ പുറത്തുവിട്ടിട്ടില്ല.
ജൂണ്‍ ഒന്നു മുതല്‍ ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷന്‍ ലഭ്യമല്ല. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നു ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.
മെമു സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും കേരളത്തില്‍ കോവിഡ് കൂടുന്ന സാഹചര്യത്തില്‍ വേണ്ടെന്നുവച്ചു
NEWS 22 TRUTH . EQUALITY . FRATERNITY