ബാഴ്സലോണയില്‍ ചരിത്രം തിരുത്തിക്കുറിച്ച് ലയണല്‍ മെസ്സി. ലാ ലീഗയില്‍ ബാഴ്സലോണക്ക് വേണ്ടി ഏറ്റവുമധികം തവണ കളിച്ച താരമായി മാറിയിരിക്കുകയാണ് അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി.
506 മത്സരങ്ങളാണ് ഇതിനോടകംതന്നെ ബാഴ്സലോണക്ക് വേണ്ടി ലയണല്‍ മെസ്സി ബൂട്ട് കെട്ടി കഴിഞ്ഞു. ബാഴ്സലോണ ഇതിഹാസം സാവിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് ആണ് മെസ്സി സ്വന്തം പേരിലാക്കിയത്.
ബാഴ്സക്ക് വേണ്ടി എല്ലാ കോമ്ബറ്റീഷനുകളിലുമായി ഏറ്റവുമധികം തവണ ബൂട്ടണിഞ്ഞത് സാവി തന്നെയാണ്. 2015ലാണ് സാവി ക്യാമ്ബ് നൂ വിട്ടത്. ബാഴ്സലോണക്ക് വേണ്ടി 767 മത്സരങ്ങളിലാണ് സാവി കളിച്ചിട്ടുള്ളത്. ഈ റെക്കോര്‍ഡും ലയണല്‍ മെസ്സി വൈകാതെ തിരുത്തിക്കുറിക്കും. ഇപ്പോള്‍ 761 മത്സരങ്ങളില്‍ ബാഴ്സക്ക് വേണ്ടി മെസ്സി കളിച്ചിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY