സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് പ്രതിദിന കണക്കില്‍ ആശ്വാസം. ഇന്ന് 2212 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു.
അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 88 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ആകെ മരണം 4105 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. അതേസമയം ചികിത്സയിലായിരുന്ന 5037 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
കോഴിക്കോട് – 374
ആലപ്പുഴ – 266
എറണാകുളം – 246
മലപ്പുറം – 229
തിരുവനന്തപുരം – 199
കൊല്ലം – 154
കോട്ടയം – 145
തൃശൂര്‍ – 141
കണ്ണൂര്‍ – 114
പത്തനംതിട്ട – 97
കാസര്‍ഗോഡ് – 86
പാലക്കാട് – 68
വയനാട് – 52
ഇടുക്കി – 41
1987 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
കോഴിക്കോട് 362
ആലപ്പുഴ 263
എറണാകുളം 233
മലപ്പുറം 221
തിരുവനന്തപുരം 128
കൊല്ലം 153
കോട്ടയം 139
തൃശൂര്‍ 136
കണ്ണൂര്‍ 78
പത്തനംതിട്ട 89
കാസര്‍ഗോഡ് 78
പാലക്കാട് 26
വയനാട് 44
ഇടുക്കി 37
22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, എറണാകുളം 5, തിരുവനന്തപുരം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.