ഇന്ധന വിലയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. പണിമുടക്ക് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ്. ബസ്, ഓട്ടോ, ടാക്സി, ചരക്കുവാഹനങ്ങള്‍ പണിമുടക്കില്‍ അണിചേരും.
സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്‌ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.
പണിമുടക്കില്‍ മോട്ടോര്‍ വാഹന പണിമുടക്കില്‍ ചരക്ക് വാഹനങ്ങള്‍, ഓട്ടോ,ടാക്‌സി എന്നിവരും പങ്കെടുക്കും. സമരത്തെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി വയ്ക്കണമോയെന്ന് ഇന്ന് തീരുമാനിക്കും.
NEWS 22 TRUTH . EQUALITY . FRATERNITY