രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,838 ആയി. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 11.17 ദശലക്ഷമായി.
മുംബൈയിലെ പ്രശസ്ത വ്യാപാര സ്ഥാപനമായ ‘കറാച്ചി ബേക്കറി’ പൂട്ടുന്നു…Read more
ഇന്ത്യയില്‍ ഇതുവരെ 1,57,548 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 113 പേര്‍ മരണപ്പെട്ടു. നിലവില്‍ 1,76,319 പേര്‍ സജീവരോഗികളായുണ്ട്. 1,08,39,894 പേര്‍ രോഗമുക്തരായി.
രാജ്യത്ത് ഇതുവരെ 1,80,05,503 പേര്‍ വാക്‌സിനേഷന് വിധേയമായി. 24 മണിക്കൂറിനുള്ളില്‍ മാത്രം 13.8 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ ഇതുവരെ 115.5 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 2.5 ദശലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
NEWS 22 TRUTH . EQUALITY . FRATERNITY