ബൈക്കിലെത്തി നഴ്സിനെ തള്ളിയിട്ട് സിറിഞ്ച് പെട്ടിയുമായി കടന്ന സംഭവത്തില്‍ രണ്ടു യുവാക്കള്‍ അറസ്റ്റിലായി. അണ്ടൂര്‍ക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നഴ്സിനെ
തള്ളിയിട്ട് സിറിഞ്ച് മോഷ്ടിച്ച് കടന്ന കൊല്ലം സ്വദേശികളാണ് പിടിയിലായത്. പോത്തന്‍കോട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗണ്‍ സമയത്തായിരുന്നു കേസിന് ആസ്പദമായ സംഭവം. കടകളെല്ലാം
അടഞ്ഞുകിടന്ന സമയത്ത് ലഹരി മരുന്ന് കുത്തിവയ്ക്കാന്‍ സിറിഞ്ചില്ലാതെ വിഷമിച്ച ഇരുവരും അണ്ടൂര്‍കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുകയായിരുന്നു.
പട്ടാപ്പകല്‍ ആശുപത്രിയില്‍ എത്തിയ ഇവര്‍ രോഗികള്‍ ഉള്‍പ്പടെ നോക്കി നില്‍ക്കെ നഴ്സുമാരുടെ റൂമിനുള്ളില്‍ കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡിസ്പോസിബിള്‍ സിറിഞ്ച് പെട്ടിസഹിതം എടുക്കുകയായിരുന്നു.
ഇത് തടഞ്ഞ ഡ്യൂട്ടി നഴ്സിനെ തള്ളിയിട്ടശേഷമാണ് ഇരുവരും സിറിഞ്ച് പെട്ടിയുമായി ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് ആണ്ടൂര്‍ക്കോണം പി എച്ച് സിയിലെ
ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്നു നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണതതിന്‍റെ ആദ്യ ഘട്ടത്തില്‍ പ്രതികളെ കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല.
സി സി ടി വി, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചില്ല. അടുത്തിടെ പൊലീസ് ബൈക്കിന്റെ നമ്ബര്‍ തിരിച്ചറിഞ്ഞാണ്
പ്രതികളെ കുടുക്കാന്‍ സഹായകരമായത്. സംഭവശേഷം ഒളിവിവലായിരുന്ന ഇവരെയും കൊല്ലത്തെ രഹസ്യ താവളത്തില്‍ നിന്നാണ് ഇന്നലെ പൊലീസ് പിടികൂടിയത്.