ക്ലാസ്മുറിയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു ഗേറ്റില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു. ബിഹാറില്‍ ദര്‍ബങ്ക ജില്ലയിലെ ജാലെ പ്രദേശത്താണ് ദാരുണ സംഭവം നടന്നത്.
ക്ലാസ്മുറിയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പുഗേറ്റില്‍ പിടിച്ച വിദ്യാര്ഥിനിക്ക്വൈ ദ്യുതാഘാതമേല്ക്കുകയായിരുന്നു.
ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍…Read more
ചഞ്ചലിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്ലാസ്മുറിയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു ഗേറ്റുമായി ഒരു വൈദ്യുതലൈന്‍ സമ്ബര്‍ക്കത്തില്‍ വന്നതാണ് അപകട കാരണം.
സംഭവത്തെതുടര്‍ന്ന് ഗ്രാമവാസികള്‍ മൃതദേഹവുമായി തടിച്ചുകൂടുകയും സ്കൂളിന് മുമ്ബില്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ ജില്ല മജിസ്ട്രേറ്റ് പ്രദേശത്ത് കൂടുതല്‍ പൊലീസ്
സേനയെ വിന്യസിക്കാന്‍ നിര്‍ദേശിക്കുകയും സംഭവം അന്വേഷിക്കാന്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല മജിസ്ട്രേറ്റ് പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്കാന് നിര്‍ദേശിക്കുകയും ചെയ്തു.