ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ രണ്ടാം വ്യാപനം. 24 മണിക്കൂറിനിടെ രാജ്യത്ത് 46,951 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ ഏഴിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 1,16,46,081പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,11,51,468 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തി നേടി. 3,34,646 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 212 മരണവും ഞായറാഴ്ച സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,59,967 ആയി ഉയര്‍ന്നു.
രാജ്യത്ത് വാക്സിനേഷന് പുരോഗമിക്കുന്നുണ്ട്. 4,50,65,998 പേരാണ് ഇതുവരെ വാക്സിന് സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നാലുമാസമായി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ ഒരാഴ്ചയായി വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്.