സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശിലെ പ്രധാന നഗരങ്ങളായ ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍ എന്നി നഗരങ്ങളിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്.
രോഗവ്യാപനത്തെ തുടര്‍ന്ന് ഈ നഗരങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ സമ്ബൂര്‍ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതോടെ
ജനങ്ങള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് തന്നെ പുതിയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. ‘മേര മാസ് മേര സുരക്ഷ’ എന്ന പേരിലാണ് പ്രചാരണം. സംസ്ഥാനത്ത് പ്രതിദിനം 400 ലധികം പേര്‍ക്കാണ് ഓരോ നഗരങ്ങളിലും ദിവസവും രോഗം സ്ഥിരീകരിക്കുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY