മുമ്പൊക്കെ മൊബൈല്‍ ഫോണ്‍ വാങ്ങുമ്ബോള്‍ അതിനൊപ്പം ചാര്‍ജര്‍, ഹെഡ് സെറ്റ് എന്നിവയൊക്കെ ലഭിക്കുമായിരുന്നു. എന്നാല്‍ പിന്നീട് പല കമ്ബനികളും ഹെഡ് സെറ്റുകള്‍ നല്‍കുന്നത് ഒഴിവാക്കി തുടങ്ങി.
ഇപ്പോഴാകട്ടെ, ആപ്പിള്‍ അവരുടെ ഐ ഫോണ്‍ 12 സീരിസില്‍ ചാര്‍ജര്‍ അടക്കമാണ് ഒഴിവാക്കിയത്. ആപ്പിളിന് പിന്നാലെ മറ്റ് കമ്ബനികളും ചാര്‍ജിങ് അഡാപ്റ്റര്‍ ഒഴിവാക്കിയതോടെ ഉപഭോക്താക്കള്‍ക്ക് ചാര്‍ജര്‍ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്
ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിൻറിങ്; വിറ്റുപോയത് 450 കോടി രൂപയ്ക്ക്…Read more
ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇതിനാകട്ടെ ആപ്പിളിന് ഇപ്പോള്‍ വലിയ വില നല്‍കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. ബ്രസീലിലാണ് അമേരിക്കന്‍ കമ്ബനിയായ ആപ്പിള്‍ കോടതി കയറിയ സംഭവം അരങ്ങേറിയത്.
ബ്രസീലില്‍ ഐ ഫോണ്‍ 12 സീരീസ് ആപ്പിള്‍ വിറ്റത് ചാര്‍ജറുകള്‍ ഇല്ലാതെ ആയിരുന്നു. പുതിയ മൊബൈല്‍ ചാര്‍ജ് ചെയ്യാനുവേണ്ടി മുന്‍പുളള ചാര്‍ജിങ് അഡാപ്റ്റര്‍ ഉപയോഗിക്കുക, ഇതിലൂടെ പ്ലാസ്റ്റിക് ഉപയോഗം
കുറച്ച് പ്രകൃതിയെ സംരക്ഷിക്കുക എന്നി ലക്ഷ്യത്തോടെയാണ് പുതിയ സീരിസിനൊപ്പം ചാര്‍ജര്‍ നല്‍കുന്നത് ഒഴിവാക്കിയതെന്നാണ് ആപ്പിള്‍ ഉപഭോക്താക്കളോട് വിശദീകരിച്ചിരുന്നത്.
എന്നാല്‍ മുന്‍പ് ഐ ഫോണ്‍ സീരിസ് ഉപയോഗിച്ചിട്ടില്ലാത്തവരും, പുതിയ ഫോണിന്റെ ചാര്‍ജര്‍ വലിയ വില നൽകി വാങ്ങേണ്ടി വന്നവരും ആപ്പിളിനെതിരെ രംഗത്ത് എത്തുകയും ഉപഭോക്തൃ
കോടതിയെ സമീപിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, അമേരിക്കയിലും ബ്രസീലിലും ഒരേ മോഡലിന് നല്‍കേണ്ടി വരുന്ന വിലയിലെ വ്യത്യാസം,
നീതിയുക്തമല്ലാത്ത നിബന്ധനകള്‍ എന്നിവ മുന്‍നിര്‍ത്തി സാവോപോളയിലെ പ്രോ കോണ്‍ എസ്പി എന്ന ഉപഭോക്തൃ പരാതി പരിഹാര അതോറിറ്റി ആപ്പിള്‍ പിഴ അടക്കണമെന്ന് വിധിക്കുകയായിരുന്നു.
രണ്ട് മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 14.5 കോടി രൂപ) ആണ് ആപ്പിള്‍ പിഴയായി നല്‍കേണ്ടത്. ബ്രസീലിലെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും സ്ഥാപനങ്ങളും ശക്തമാണെന്നും
ഈ നിയമങ്ങളെ ബഹുമാനിക്കണമെന്ന് ആപ്പിള്‍ മനസിലാക്കേണ്ടതുണ്ടെന്നുമാണ് പ്രോ കോണ്‍ എസ്പി എക്സിക്യൂട്ടീവ് ഡയറക്ടറായ ഫെര്‍ണാണ്ടോ കാപ്പെസ് പറഞ്ഞത്.
അമേരിക്കയില്‍ ഐ ഫോണ്‍ 12 മിനിക്ക് 729 യുഎസ് ഡോളര്‍ ഈടാക്കുമ്ബോള്‍ ബ്രസീലില്‍ 1200 ഡോളറാണ് ആപ്പിള്‍ വാങ്ങിയിരുന്നത്.