Breaking News

തുടര്‍ചയായ രണ്ടാം ദിവസവും പെട്രോളിനും ഡീസലിനും വില കുറഞ്ഞു; ഇന്നത്തെ വില അറിയാം…

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 91 രൂപ അഞ്ചു പൈസയായി.

ഡീസലിന് എണ്‍പത്തിയഞ്ചു രൂപ അറുപത്തിമൂന്ന് പൈസ. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിരുന്നു.

529 രൂപ കുറഞ്ഞിട്ടും ഇന്ധനവിലയില്‍ കുറച്ചത് 39 പൈസ മാത്രമാണ്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായത്.

പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ് ഇന്നലെ കുറഞ്ഞത്. കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ ലിറ്ററിന് 17 പൈസയുമാണ് കുറഞ്ഞത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …