ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതല്‍ പുനരാരംഭിക്കും. ഇതുസംബന്ധിച്ച് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കി. ഭക്ഷ്യകിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിന്
പിന്നാലെ ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാരിന് കോടതിയില്‍ നിന്നും അനുകൂല ഉത്തരവുണ്ടായിരുന്നു. ഇതോടെയാണ് ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതല്‍ പുനരാരംഭിക്കാന്‍ സിവില്‍ സപ്ലൈസ്
ഡയറക്ടര്‍ ഉത്തരവിറക്കിയത്. പ്രതിപക്ഷ നേതാവിന്റെ പരാതി പരിഗണിച്ചാണ് ഭക്ഷ്യകിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. എന്നാല്‍ അരി വിതരണം തുടരണമെന്ന സര്‍ക്കാര്‍ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY