Breaking News

രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷം; 291 മരണം; പുതുതായി 68,020 പേര്‍ക്ക്​ രോഗം…

രാജ്യത്ത്​ വീണ്ടും കോവിഡ്​ വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. 291 മരണവും റിപ്പോര്‍ട്ട്​ ചെയ്​തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒക്​ടോബറിന്​ ശേഷം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്​. 5,21,808 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. മരണസംഖ്യ 1,61,843 ആയി ഉയരുകയും ചെയ്​തു.

1,13,55,993 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,20,39,644 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 6,05,30,435 പേര്‍ കോവിഡ്​ വാക്​സിന്‍ സ്വീകരിക്കുകയും ചെയ്​തു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …