ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ കൊവിഡ് വ്യാപനം ഗുരുതരമായ സ്ഥിതിയിലേക്കുയരുമ്ബോഴും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഹോളി ആഘോഷം തകൃതിയായി നടക്കുന്നു.
വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലെ നൂറുകണക്കിനു പേര്‍ പങ്കെടുത്ത ഹോളി ആഘോഷത്തിന്റെ വീഡിയോ വൈറലായതിനു തൊട്ടുപിന്നാലെയാണ് യുപിയിലെത്തന്നെ മറ്റൊരു ക്ഷേത്രത്തിലെ ആഘോഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടത്.
മഥുരയിലെ ദൗജി ക്ഷേത്രത്തിലാണ് ഹോളി ആഘോഷക്കാര്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയത്. കൃത്യമായ എണ്ണം അറിയില്ലെങ്കിലും ആയിരങ്ങള്‍ ഒത്തുകൂടിയെന്നാണ് മാധ്യമ റിപോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
ഭക്തന്മാര്‍ വെള്ളവും വര്‍ണങ്ങളും വാരിവിതറുകയും പരസ്പരം സ്പര്‍ശിക്കുകയും ചെയ്തു. ആര്‍ക്കും മാസ്‌കുകളുണ്ടായിരുന്നില്ലെന്ന് ദൃശ്യങ്ങളില്‍ കാണാം. വരാണസിയിലും പ്രയാഗ്‌രാജിലും ഇത് അവസ്ഥയാണ് ഉണ്ടായിരുന്നത്.