Breaking News

നാളെ മുതല്‍ പാചകവാതക വില സിലിണ്ടര്‍ ഒന്നിന് പത്ത് രൂപ വീതം കുറയും….

ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ നേരിയ കുറവ്. സിലിണ്ടറൊന്നിന് 10 രൂപ കുറക്കുമെന്നാണ് പൊതുമേഖല എണ്ണ കമ്ബനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ എല്‍.പി.ജി സിലിണ്ടറിന് 819 രൂപയാണ് വില. ജനുവരിയില്‍ 694 രൂപയായിരുന്നു സിലിണ്ടറിന്റെ വില ഫെബ്രുവരിയില്‍ ഇത് 719 രൂപയാക്കി വര്‍ധിപ്പിച്ചു. ഫെബ്രുവരി 15ന് ഇത് 769 രൂപയും 25ന് 794 രൂപയാക്കിയും കൂട്ടി.

മാര്‍ച്ചില്‍ 819 രൂപയായും എണ്ണ കമ്ബനികള്‍ വില കൂട്ടി. തിരരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ എണ്ണകമ്ബനികള്‍ പെട്രോള്‍-ഡീസല്‍ വിലയിലും നേരിയ കുറവ് വരുത്തിയിരുന്നു.

ഇതിന് പിന്നാലെ പാചകവാതക വിലയും കുറക്കുമെന്ന സൂചന എണ്ണ കമ്ബനികള്‍ നല്‍കിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …