ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ട സമയ പരിധി ഇന്ന് അവസാനിക്കും. ഇനിയും ബന്ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കില്ല.
ഇന്നത്തേതിനുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ നാളെ മുതല്‍ 1000 രൂപ പിഴ ഒടുക്കേണ്ടതായി വരും. ആദ്യം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2017 ആയിരുന്നു.
വൈറസ് ചോര്‍ന്നത് ലാബില്‍ നിന്നല്ല; വവ്വാലുകളില്‍ നിന്നെന്ന് ഡബ്ലു.എച്ച്.ഒ…Read more
പിന്നീട് ഈ തീയതി നീട്ടി നല്‍കുകയായിരുന്നു. ആധാര്‍- പാന്‍ ലിങ്ക് ചെയ്യാതെ ഐടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും റിട്ടേണ്‍ പ്രൊസസ് ആവില്ലെന്നാണ് അറിയിപ്പ്.
ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ വകുപ്പ് പ്രകാരം സാങ്കേതികപരമായി പാന്‍ അസാധുവാകും.
പിന്നീടത് ലിങ്ക് ചെയ്യണമെങ്കില്‍ പിഴയും നല്‍കേണ്ടതോ അല്ലെങ്കില്‍ പുതിയ കാര്‍ഡിന് അപേക്ഷ നല്‍കുകയോ വേണം.