കേരള സര്‍ക്കാര്‍ കോര്‍പറേറ്റ് അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണത്തിന് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇടതുപക്ഷം കോര്‍പറേറ്റ് അനുകൂലമാണെന്ന പ്രിയങ്കാ ഗാന്ധിയുടെ നിലപാട്, പ്രിയങ്കാ ഗാന്ധിയുടെ തന്നെ വിലയിടിക്കുന്നതാണ്, കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുത്തത് ആരുടെ ഭരണകാലത്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തില്‍ എത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്ക് എതിരെ അര അക്ഷരം മിണ്ടുന്നില്ലെന്നും ആഗോള വത്കരണ നയം രാജ്യത്ത് നടപ്പാക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോദി സര്‍ക്കാര്‍ കോണ്‍ഗ്രസ്സ് നയങ്ങള്‍ തീവ്രമാക്കി നടപ്പാക്കിയെന്നും പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റ് തുലയ്ക്കുന്നതിന് തുടക്കം കുറച്ചതും കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസ് നയങ്ങള്‍ കുറച്ചുകൂടെ തീവ്രമായി നടപ്പിലാക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY