തമിഴ് സൂപ്പര്‍ സ്റ്റാർ രജനികാന്തിന് ഇന്ത്യന്‍ സിനിമാ മേഖലയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം. സിനിമാ രംഗത്തെ അരനൂറ്റാണ്ട് കാലത്തെ സമഗ്ര സംഭവന പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ശിവാജി ഗണേശനും കെ. ബാലചന്ദറിനും ശേഷം ഫാല്‍ക്കെ പുരസ്കാരം നേടുന്ന ദക്ഷിണേന്ത്യന്‍ വ്യക്തിത്വമാണ് രജനികാന്ത്.
നടന് മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്, ആശാ ബോസ്ലെ, സുഭാഷ് ഗയ് എന്നിവരടങ്ങിയ പുരസ്കാര നിര്‍ണയ സമിതിയാണ് തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് നല്കപ്പെടുന്ന
ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് 1969 മുതല്‍ ഫാല്‍ക്കെ പുരസ്കാരം നല്‍കുന്നത്. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ
100-ആം ജന്മവാര്‍ഷികമായ 1969 മുതല്ക്കാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്കാര ജേതാവ്.