രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമാകുന്നു. 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. കൂടാതെ 780 കോവിഡ് മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,67,642 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
61,899 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതോടെ നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 9,79,608 ആയി.
രോഗമുക്തി നിരക്ക് 91.22 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിെന്‍റ കണക്കനുസരിച്ച് ഇന്നലെ 13,64,205 സാമ്ബിളുകളാണ് പരിശോധിച്ചത്.
ഇതുവരെ 9,43,34,262 പേര്‍ക്ക് വാക്സിന്‍ നല്‍കി. അതേസമയം, രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
രാത്രികാല കര്‍ഫ്യൂ ആണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായ ബംഗളൂരു ഉള്‍പ്പെടെ എട്ടു നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി.