ഐപിഎല്‍ 14-ാം സീസണില്‍ ബുംറ ഉള്‍പ്പെടെ ബൗളര്‍മാരെ ഡെത്ത് ഓവറുകളില്‍ പ്രഹരിച്ച് ഡിവില്ലേഴ്സ് സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിനെ ജയത്തിലേക്ക് നയിച്ച താരത്തിന്റെ വെടിക്കെട്ട് പ്രകടനത്തെ പ്രശംസിച്ച് ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഏറെ രസകരമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.
ഐപിഎല്‍ ലോഗോ ഡിവില്ലേഴ്സിനെ കണ്ടാണ് ഡിസൈന്‍ ചെയ്തത് എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ‘വില്‍ പവര്‍ എന്നാല്‍ ഡിവില്ലേഴ്സ് എന്നാണ്. എല്ലാ ശക്തികളേയും തോല്‍പ്പിക്കുന്നു, സെവാഗ് കൂട്ടിച്ചേർത്തു.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …