Breaking News

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കാര്‍ഡ്; 1,45,384 പുതിയ കേസുകള്‍, 794 മരണം…

രാജ്യത്ത് 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്ക് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. മഹാമാരി തുടങ്ങിയതിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണ് ഇത്.

രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 1,32,05,926 കോടിയായി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 794 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണങ്ങള്‍ 1,68,436 ആയി. അതേസമയം ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇതുവരെ 9,80,75,160 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

ഇന്നും ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയില്‍ നിന്നാണ്. 58,993 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഛത്തീസ്ഗഢില്‍ 10,662 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 9,695 പേര്‍ക്കും ഡല്‍ഹയില്‍ 8521 പേര്‍ക്കും കര്‍ണാടകയില്‍ 7955 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …