രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഒഡീഷ സര്‍ക്കാര്‍. പൊതു സ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കാത്തവരില്‍ നിന്ന്
രണ്ടായിരം രൂപ പിഴ ഈടാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആദ്യ രണ്ട് തവണ 2000 രൂപയും മൂന്നാമതും നിയമലംഘനം നടത്തിയാല്‍ അയ്യായിരം രൂപ പിഴയും ഈടാക്കും.
നേരത്തെ 1000 രൂപ ആയിരുന്ന പിഴയാണ് ഇന്ന് രണ്ടായിരം ആക്കി ഉയര്‍ത്തിയത്. മാസ്‌ക് ജീവിതത്തിന്‍റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ജനങ്ങള്‍ക്ക് പ്രത്യേക സന്ദേശം നൽകി.