Breaking News

സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തിലും ലക്ഷദ്വീപിലും മഴ ലഭിച്ചിരുന്നു.

ഇടുക്കി ജില്ലയിലെ മൈലാടുംപാറയില്‍ ആറു സെന്റിമീറ്ററും കോട്ടയത്ത് നാല് സെന്റിമീറ്ററും മഴ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ പരമാവധി താപനില എറണാകുളം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്നു.

മറ്റ് സ്ഥലങ്ങളില്‍ സാധാരണ നിലയില്‍ തുടുരുകയും ചെയ്തു. പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് 38 ഡിഗ്രി സെല്‍ഷ്യസ്.

പുനലൂരില്‍ കുറഞ്ഞ താപനിലയും രേഖപ്പെടുത്തി, 23 ഡിഗ്രി സെല്‍ഷ്യസ്. അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലക്ഷദ്വീപില്‍ വരണ്ട കാലാവസ്ഥയായിരിക്കും. ഏപ്രില്‍ 21 വരെ ഇടിമിന്നല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.

(ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. ശക്തമായ മഴയ്ക്കുള്ള

സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ഏപ്രില്‍ 17ന് ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …