Breaking News

വിവേകിന്‍റെ വിയോഗം; തമിഴകത്തിന്‍റെ തീരാനഷ്ടം…

തമിഴ് നടന്‍ വിവേക് അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടാകുന്നത് തമിഴ് സിനിമയ്ക്ക് തീര്‍ത്തലും തീരാത്ത വിടവ് തന്നെ. തമിഴ് സിനിമയില്‍ തന്നെ എല്ലാ പ്രേക്ഷകരുടെയും സ്നേഹത്തിന് പത്രമായ വ്യക്തിയായിരുന്നു അദ്ദേഹം.

എന്നാല്‍ സ്വന്തമായി ആരാധക സംഘത്തെ കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുമില്ല. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ ബാക്കിവെച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്. ഇനിയും ഏറെ ചെയ്യാന്‍ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്.

തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്‍കിയ നടനാണ് വിവേക്. അഞ്ചുവട്ടം തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയിരുന്നു. 1987ല്‍ മാനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.

ഖുശി, റണ്‍, സാമി, അന്യന്‍, ശിവാജി തുടങ്ങി ഇരുന്നൂറിലധികം സിനിമകളില്‍ വേഷമിട്ട വിവേകിന് 2009ല്‍ പത്മശ്രീയും ലഭിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ

സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെ രാവിലെ ഷൂട്ടിംഗ് സെറ്റില്‍ വച്ചു കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …