കോവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയിലെ 14 പഞ്ചായത്തുകളില്‍ കൂടി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
പുറത്തൂര്‍, തെന്നല, തിരുവാലി, മൂന്നിയൂര്‍, വളവണ്ണ, എടവണ, ഉൗര്‍ങ്ങാട്ടിരി, വട്ടുകുളം, കീഴൂപ്പറമ്ബ്, കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കല്പകഞ്ചേരി പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.
തിങ്കളാഴ്ച 3,123 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം, കോഴിക്കോട് ജില്ലകള്‍ കഴിഞ്ഞാല്‍ നിലവില്‍ സംസ്ഥാനത്ത് ഏറ്റവും അധികം രോഗികളുള്ള ജില്ലയാണ് മലപ്പുറം.
രോഗബാധ കൂടുതല്‍ കണ്ടെത്തിയ പഞ്ചായത്തുകളിലാണ് ജില്ലാ ഭരണകൂടം നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്.