കേരളത്തില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. ഇന്ന് 38,607പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,116 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
എറണാകുളം 5369
കോഴിക്കോട് 4990
തൃശൂര്‍ 3954
തിരുവനന്തപുരം 3940
മലപ്പുറം 3857
കോട്ടയം 3616
പാലക്കാട് 2411
കൊല്ലം 2058
ആലപ്പുഴ 2043
കണ്ണൂര്‍ 1999
പത്തനംതിട്ട 1245
ഇടുക്കി 1153
കാസര്‍ഗോഡ് 1063
വയനാട് 909
35,577 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2620 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം 5217
കോഴിക്കോട് 4811
തൃശൂര്‍ 3922
തിരുവനന്തപുരം 3439
മലപ്പുറം 3648
കോട്ടയം 3211
പാലക്കാട് 1239
കൊല്ലം 2050
ആലപ്പുഴ 2033
കണ്ണൂര്‍ 1813
പത്തനംതിട്ട 1160
ഇടുക്കി 1121
കാസര്‍ഗോഡ് 1025
വയനാട് 888
110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, കോട്ടയം 14, തിരുവനന്തപുരം 12, കാസര്‍ഗോഡ് 11, പത്തനംതിട്ട, പാലക്കാട്, വയനാട് 10 വീതം, എറണാകുളം, തൃശൂര്‍ 5 വീതം, മലപ്പുറം 4, കൊല്ലം, കോഴിക്കോട് 3 വീതം, ഇടുക്കി 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.