Breaking News

മറ്റന്നാൾ മുതൽ ലോക്ക്ഡൗൺ; ‘പൊതുഗതാഗതമില്ല: അവശ്യസാധന കടകള്‍ 7.30 വരെ : അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും: മറ്റ് ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എന്തെല്ലാം…

മറ്റന്നാൾ മുതൽ ലോക്ക്ഡൗൺ. ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. രാവില ആറു മണി മുതല്‍ വൈകുന്നേരം 7.30 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. ഹോം ഡെലിവറിക്ക് മാത്രമാണ് അനുമതിയെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തിവയ്ക്കും.

അന്തര്‍ജില്ലാ യാത്രകള്‍ പാടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. ആശുപത്രി, വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്ക് രേഖകള്‍ കാണിച്ചാല്‍ പോകാം.

റെയില്‍വേ, വിമാനയാത്രക്കാരും രേഖകള്‍ കൈവശം വയ്ക്കണം. റെയില്‍വേ, വിമാനത്താവളങ്ങളില്‍ ഓട്ടോ, ടാക്‌സി സൗകര്യങ്ങള്‍ ലഭ്യമാകും. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചെറിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.

വിവാഹത്തിന് 30 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. ബാങ്കുകളുടെ പ്രവര്‍ത്തനം ഉച്ച രണ്ടു മണി വരെ മാത്രം. ചരക്കുവാഹനങ്ങള്‍ തടയില്ല. സ്‌കൂളുകളും കോളേജുകളും അടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടും. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …