Breaking News

അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത; ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച്​ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു….

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. കടല്‍ പ്രക്ഷുബ്​ദമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക്​ ജാഗ്രത നിര്‍ദേശമുണ്ട്​. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ അതിശക്തമായ മഴക്ക്​ സാധ്യതയുള്ളതിനാല്‍ വിവിധ

ജില്ലകളില്‍ യെല്ലോ, ഓറഞ്ച്​ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്​. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇട​ുക്കി ജില്ലകളിലും, വെള്ളിയാഴ്ച തിരുവനന്തപുരം, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

മെയ്​ 14 വെള്ളിയാഴ്ച കോട്ടയം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ്​ ഓറഞ്ച്​ അലര്‍ട്ട്​ പ്രഖ്യാപിച്ചത്​. 15ന്​ ആലപ്പുഴ​, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കോട്ടയം ജില്ലകളിലും 16ന്​ കണ്ണൂര്‍, കാസര്‍കോട്​ ജില്ലകളിലും ഓറഞ്ച്​ അലര്‍ട്ടുണ്ട്​.

ശനിയാഴ്ച തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കൊല്ലം, കോഴിക്കോട്​ എന്നിവിടങ്ങളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും​ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്​.

യെല്ലോ, ഓറഞ്ച്​​ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിശക്തമായ മഴ​ക്ക്​ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന്​ അറിയിപ്പുണ്ട്​. കൂടാതെ

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക്​ സാധ്യതയുള്ള പ്രദേശത്തുള്ളവരും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്​.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …