കോവിഡ് -19 പാന്‍ഡെമിക്കിന്റെ രണ്ടാം തരംഗം ചെറുപ്പക്കാരെയാണ് കൂടുതലായും ബാധിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മേധാവി പറയുന്നതനുസരിച്ച് ,
രണ്ട് കാരണങ്ങള്‍ കൊണ്ടാണ് രാജ്യത്തുടനീളം കോവിഡ് കേസുകളില്‍ ഈ പ്രതിഭാസം സംഭവിക്കുന്നത്. ‘ചെറുപ്പക്കാര്‍ കുറച്ചുകൂടി മറ്റുള്ളവരുമായി ഇടപഴകുന്നതായി കാണുന്നുണ്ട്, കാരണം അവര്‍ പുറത്തുപോയി തിരികെ വരുമ്ബോള്‍
രോഗ ബാധിതരാകാന്‍ സാധ്യത കൂടുതലാണ്. കോവിഡിന്റെ പുതിയ വകഭേദം അവരെ പെട്ടെന്ന് ബാധിച്ചേക്കാം,’ ഐസിഎംആര്‍ ചീഫ് ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. പക്ഷേ കോവിഡ് -19 ന്റെ ഒന്നും രണ്ടും തരംഗങ്ങളിലെ ഡാറ്റ താരതമ്യം ചെയ്യുമ്ബോള്‍ കോവിഡ് ബാധിക്കുന്നതില്‍ പ്രായവ്യത്യാസമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.