സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തങ്കശ്ശേരി സ്വദേശിയാണ് മരിച്ചത്. 70 വയസ്സായിരുന്നു. ഭാര്യക്കൊപ്പം ആശുപത്രിയില്‍ 17 ദിവസമായി ചികിത്സയിലായിരുന്നു ഇയാള്‍.
ഭാര്യയുടെ നില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതില്‍ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറത്ത് ഏതാനും ദിവസങ്ങള്‍ക്ക്
മുന്‍പാണ് കോവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചകള്‍ക്ക് മുന്‍പ് കൊച്ചിയില്‍
കോവിഡ് ബാധിച്ച് യുവാവ് തൂങ്ങി മരിച്ചിരുന്നു. മുളവുകാട് സ്വദേശിയാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുഴയ്ക്ക് സമീപം
എത്തിയവരാണ് കൈവരിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിജയന് പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.