കൊട്ടാരക്കര; മാസങ്ങളായി വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന വയോധിക വള്ളക്കടവ് സ്വദേശിനി പൊടിയമ്മ(84)ക്ക് സഹായഹസ്തവുമായി റൂറല്‍ പിങ്ക് പൊലീസ്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന പൊടിയമ്മക്ക് മരുന്ന്
വാങ്ങാനോ ചികിത്സിക്കുന്ന ഡോക്ടറെ കാണാനോ നിര്‍വാഹമില്ലാതെയായി. ഭര്‍ത്താവ് ഒരുവര്‍ഷം മുമ്ബ് മരിച്ചു. മകള്‍ വിവാഹം കഴിഞ്ഞ് വിദേശത്തും മകന്‍ ജോലി സംബന്ധമായി ചെന്നൈയിലും ആയതിനാല്‍ തനിച്ചാകുകയായിരുന്നു.
മരുന്ന് തീര്‍ന്നതിനാല്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ചികിത്സ നടത്തിയ ആശുപത്രിയിലെ ബന്ധുവായ ജീവനക്കാരിയോട് വിവരം പറഞ്ഞു. ജോലി സംബന്ധമായ കാരണങ്ങളാല്‍ അവര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ പിങ്ക് പൊലീസ്
മീയണ്ണൂരിലെ ആശുപത്രിയിലെത്തി മരുന്നുകള്‍ ശേഖരിച്ച് വീട്ടിലെത്തി കൈമാറുകയായിരുന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ലീന, മേരി മോള്‍ എന്നിവരാണ് സഹായത്തിനെത്തിയത്