കൊവിഡിന്റെ രണ്ടാം തരംഗം തമിഴ്നാട്ടില്‍ വലിയ പ്രതിസന്ധി തീര്‍ക്കുമ്ബോള്‍ സര്‍ക്കാറിന് പിന്തുണയുമായി ജനപ്രിയ താരങ്ങളും. സ്റ്റൈല്മന്നന് രജനികാന്ത് 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
നടന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് വിശാഖനും ഒരു കോടി രൂപ ധനസഹായമായി നല്കി. തമിഴ്
നടന്മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപ ഇന്നലെ സംഭാവന നല്‍കിയിരുന്നു. നടന് അജിത്ത് 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.